കേരള കോൺഗ്രസ് ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം സ്പെഷ്യൽ കൺവെൻഷൻ.
ജനവിരുദ്ധ സമീപനങ്ങൾക്ക് തിരിച്ചടി നൽകണം- കേരള കോൺഗ്രസ്
ഇരിഞ്ഞാലക്കുട: സംസ്ഥാന സർക്കാർ സമസ്ത മേഖലകളിലും സമ്പൂർണ്ണ പരാജയമാണെന്ന് കേരള കോൺഗ്രസ് ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം സ്പെഷ്യൽ കൺവെൻഷൻ. വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖല, കാർഷിക മേഖല, ക്രമസമാധാന മേഖല കൂടുതൽ തകർച്ചയിൽ ആണെന്നും കൺവെൻഷൻ വിലയുരുത്തി. ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം യുഡിഎഫ് കാലഘട്ടത്തിൽ നേടിയ വികസനങ്ങൾ അല്ലാതെ പുതിയതായി കഴിഞ്ഞ 9 വർഷമായി ഒന്നും തന്നെ നേടാൻ കഴിഞ്ഞിട്ടില്ലെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ഇരിഞ്ഞാലക്കുട ടൗൺഹാളിൽ നടന്ന സ്പെഷ്യൽ കൺവെൻഷൻ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.കെ ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ അഡ്വ:തോമസ് ഉണ്ണി യാടൻ എക്സ് എംഎൽഎ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.