2025-2025പദ്ധതി വിഹിതം 50,000 രൂപ പ്രയോജനപ്പെടുത്തി മാടായിക്കോണം പി കെ ചാത്തൻ മാസ്റ്റർ സ്മാരക ഗവ യു പി സ്കൂളിന് വാങ്ങിയ കായികോപകരണങ്ങളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവ്വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു.മുൻ ഫുട്ബോൾ പ്ലെയർ സന്തോഷ് വിശിഷ്ടാതിഥിയായിരുന്നു. പ്രധാനധ്യാപിക ഷെൽബി ഇ ടി സ്വാഗതം ആശംസിച്ചു. പൂർവ്വ വിദ്യാർഥി സംഘടന സെക്രട്ടറി പി ബി സത്യൻ, പിടിഎ എക്സിക്യൂട്ടിവ് അംഗം മഹാദേവൻ എന്നിവർ ആശംസകൾ നൽകി. പിടിഎ പ്രസിഡണ്ട് സനീഷ് നടയിൽ നന്ദി പറഞ്ഞു.