കാറളം പഞ്ചായത്തിൽ മുപ്പത് കുടുംബങ്ങളുടെ ഭവന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; നിർമ്മാണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച മുപ്പത് ലക്ഷം രൂപ ഉപയോഗിച്ച്
ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ പഞ്ചായത്ത് 2025-36 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാറളം പഞ്ചായത്തിലെ വാർഡ് 14 ലെ 30 എസ്. സി.കുടുംബങ്ങൾക്ക് ഭവന പുനരുദ്ധാരണ പ്രവ്യത്തികൾക്ക് തുടക്കമായി. 30 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. നിർവഹിച്ചു.
ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീല അജയഘോഷ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര,
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ ആയ അമ്പിളി റെനിൽ,ബീന സുബ്രമണ്യൻ, ജഗജി കായം പുറത്ത്, വാർഡ് മെമ്പർമാരായ സീമ പ്രേംരാജ്, വൃന്ദ അജിത്കുമാർ, ടി. എസ്. ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.