ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് (സ്വയംഭരണ), സാമ്പത്തിക ശാസ്ത്ര വകുപ്പ് ഇ.ഡി. ക്ലബ്ബിന്റെ സഹകരണത്തോടെ, സംഘടിപ്പിക്കുന്ന ജിഎസ്ടി 2.0 – അവബോധ വാരം (സെപ്റ്റംബർ 22 മുതൽ 26 വരെ) മരിയൻ ഹാളിൽ ആരംഭിച്ചു.
വകുപ്പ് മേധാവി ജോമോൾ തോമസ് സ്വാഗതം ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ്, ഇരിങ്ങാലക്കുട ശാഖ സീനിയർ മാനേജർ ശ്രീ. എപ്‌സൺ തോമസ് ഉദ്ഘാടനം നിർവഹിച്ചു.
അവബോധ വാരാചരണത്തിന്റെ വിശദാംശങ്ങൾ അസോസിയേഷൻ സെക്രട്ടറി കുമാരി ഭാവന പി. നായർ അവതരിപ്പിച്ചു. പി ജി പ്രോഗ്രാം കോർഡിനേറ്റർ അനിഷ എൻ.ജി. വോട്ട് ഓഫ് താങ്ക്സ് രേഖപ്പെടുത്തി.
ജിഎസ്ടി 2.0 അവബോധവാരത്തിൽ കാഹൂട്ട് ക്വിസ് (GST Buzz Battle), ബിംഗോ വിത്ത് എ ട്വിസ്റ്റ് (GST Edition), ഇൻവൈറ്റഡ് ടോക്ക് – ഇൻഡസ്ട്രീസ്, സ്റ്റാർട്ട്‌അപ്പ്സ്, GST 2.0, റേഡിയോ ആഡ് മേക്കിംഗ് മത്സരം, പി.പി.ടി പ്രെസന്റേഷൻ മത്സരം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. സമാപനവും സമ്മാനദാനവും സെപ്റ്റംബർ 26ന് നടക്കും.