Thursday, March 12, 2026
26.4 C
Irinjālakuda

മൂന്നാമത് അന്താരാഷ്ട്ര ഗ്രാഫ് തിയറി സമ്മേളനത്തിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി

ഗണിതശാസ്ത്രത്തിലെ പ്രമുഖ ശാഖയായ ഗ്രാഫ് തിയറിയിലെ ആധുനിക ഗവേഷണങ്ങളും അതിൻറെ പ്രായോഗികതയും സംബന്ധിച്ച് ആശയവിനിമയത്തിനും സഹകരണത്തിനും അക്കാദമിക ചർച്ചയ്ക്കും വേദിയൊരുക്കിക്കൊണ്ട് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഗണിതശാസ്ത്ര വിഭാഗം അക്കാദമി ഓഫ് ഡിസ്ക്രീറ്റ് മാത്തമാറ്റിക്സ് ആൻഡ് ആപ്പ്ളിക്കേഷൻ സുമായി(എ.ഡി. എം. എ.) സഹകരിച്ച് സെപ്റ്റംബർ 18 19 20 എന്നീ മൂന്ന് ദിവസങ്ങളിലായി നടത്തുന്ന മൂന്നാമത് ഇൻറർനാഷണൽ കോൺഫറൻസ് ഓൺ റീസൻറ് അഡ്വാ അഡ്വാൻസസ് ഇൻ ഗ്രാഫ് തിയറിക്ക് തുടക്കമായി. അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF), കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന സമ്മേളനം ADMA പ്രസിഡന്റും കൊച്ചി സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം എമിരിറ്റസ് പ്രൊഫസറുമായ പ്രൊഫ. അമ്പാട്ട് വിജയകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷനായി. സ്ലോവേനിയയിലെ മാർിബോർ സർവകലാശാലയിലെ പ്രൊഫ. അലക്സാണ്ടർ വെസൽ ആശംസ അർപ്പിച്ചു. ഗ്രാഫ് തിയറിയിലെ ഗവേഷണങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം രാജ്യങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള അതിർവരമ്പുകൾമാറ്റുന്നതിനും ഐക്യത്തിനുമുള്ള അവസരമായി കോൺഫറൻസ് മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സ്വാശ്രയ വിഭാഗം കോഡിനേറ്റർ ഡോ. ജോജു കെ.ടി., ഐ. ക്യു. എ. സി. കോഡിനേറ്റർ ഡോ. ഷിന്റോ കെ.ജി., കോളേജ് മാനേജർ ഫാ. ജോയ് പി.ടി. എന്നിവർ പ്രസംഗിച്ചു. ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. സീന വി സ്വാഗതവും കോൺഫറൻസ് കൺവീനർ ഡോ. ടിന്റുമോൾ സണ്ണി നന്ദിയും പറഞ്ഞു. നൂറോളം ഗവേഷണ വിദ്യാർത്ഥികളും പ്രമുഖരും ഒത്തുചേരുന്ന സമ്മേളനത്തിൽ അമേരിക്ക, ഓസ്ട്രിയ, സ്ലൊവേനിയ, എന്നിവിടങ്ങളിലെ സർവകലാശാലകളിൽ നിന്നും IISc, IMSc, ISI, IITs എന്നിവയുൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും പ്രമുഖ ശാസ്ത്രജ്ഞർ പങ്കെടുക്കുന്നു. അൽജിബ്രായിക് ഗ്രാഫ് തിയറി, ഡൊമിനേഷൻ, കളറിംഗ്, ഡിഎൻഎ ആപ്ലിക്കേഷനുകൾ, നെറ്റ്‌വർക്ക് ഗവേഷണം തുടങ്ങി വിവിധ മേഖലകളിൽ നവീന ഗവേഷണങ്ങൾ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തിൽ 13 ടെക്നിക്കൽ സെഷനുകളും ഓപ്പൺ പ്രോബ്ലം ഡിസ്കഷനായി പ്രത്യേക സെഷനും ഉണ്ടായിരിക്കുന്നതാണ്. 42 ഗവേഷണ പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. പ്രൊഫ. കിരൺ ആർ. ഭുട്ടാനി (കാത്തലിക് യൂണിവേഴ്സിറ്റി, അമേരിക്ക), പ്രൊഫ്. സ്റ്റീഫൻ വാഗ്നർ (ഗ്രാസ് ടെക്നോളജി സർവകലാശാല, ഓസ്ട്രിയ) എന്നിവർ ഓൺലൈൻ മുഖേന പ്രഭാഷണം നടത്തും. പ്രൊഫ. സാകേത് സൗരഭ് (IMSc, ചെന്നൈ), പ്രൊഫ. എൽ. സുനിൽ ചന്ദ്രൻ

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

Topics

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img