അവിട്ടത്തൂർ: എൽ.ബി എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ കലോൽസവം – വേഗ 2025 സംഗീത സംവിധായകനും , ഗായകനുംമായ പി.ടി.എ. പ്രസിഡണ്ട് ജോസഫ് അക്കരക്കാരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ് അധ്യക്ഷത വഹിച്ചു. മാനേജ്മെൻ്റ് കമ്മറ്റി അംഗം എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ മെജോപോൾ, എം.പി.ടി.എ. പ്രസിഡണ്ട് ദീപ സുകുമാരൻ, സ്റ്റാഫ് സെക്രട്ടറി പി.ജി. ഉല്ലാസ് , സ്കൂൾ ചെയർപേഴ്സൺ ജിയ ജിൻസൺ എന്നിവർ പ്രസംഗിച്ചു.