ഇരിങ്ങാലക്കുട ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചികിത്സക്കായി എത്തിയ യുവതിയെ മാനഹാനി വരുത്തിയ കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി. പ്രതി റിമാന്റിലേക്ക്
*തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്*
ഇരിങ്ങാലക്കുട : യുവതി പനി മൂലം ഇരിങ്ങാലക്കുട ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് ചികിത്സക്കായി എത്തുകയും ബസ് ഇറങ്ങി ഹോസ്പിറ്റലിലേക്ക് നടക്കുമ്പോൾ യുവതിക്ക് തല കറക്കം അനുഭവപ്പെട്ട് റോഡരികൽ നിന്ന സമയം പുറകിലൂടെ വന്ന പ്രതി യുവതിയെ കൈയ്യിൽ പിടിച്ച് താങ്ങി നിർത്തുകയും എന്താണ് പറ്റിയതെന്ന് യുവതിയോട് ചോദിച്ചതിൽ പനി മൂലം ആശുപത്രിയിലേക്ക് വന്നതാണെന്ന് പറഞ്ഞപ്പോൾ സഹായിക്കാമെന്ന് പറഞ്ഞാണ് കൂടെ കൂടിയത്.
ഇരിഞ്ഞാലക്കുട ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിച്ച ശേഷം യുവതിയോട് ഒ.പി ടിക്കറ്റ് എടുത്ത് തരാമെന്നും താൻ ഹോസ്പിറ്റൽ ജീവനക്കാരനാണെന്ന് തെറ്റിധരിപ്പിച്ച് മുകളിലെ നിലയിൽ പോയി വിശ്രമിക്കാൻ പറഞ്ഞയക്കുകയുമായിരുന്നു. യുവതി മുകളിലെ നിലയിൽ പോയി ബെഡിൽ കിടന്ന് വിശ്രമിക്കുമ്പോൾ പ്രതി യുവതിയെ കയറിപ്പിടിച്ച് മാനഹാനി വരുത്തുകയായിരുന്നു. ഈ സംഭവത്തിന് യുവതിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിലെ പ്രതിയായ ഇരിങ്ങാലക്കുട ലൂണ ഐ.ടി.സി ക്ക് അടുത്ത് താമസിക്കുന്ന അരിക്കാട്ട്പറമ്പിൽ വീട്ടിൽ ഹിരേഷ് 39 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് യാതൊരു വിവരവും തുടക്കത്തിൽ ലഭിച്ചിരുന്നില്ല. പരാതിക്കാരി പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകൾ നകിയിരുന്നു. ഇത് പ്രകാരം CCTV ദൃശ്യങ്ങൾ പരിശോധിച്ചും ഹോസ്പിറ്റൽ ജീവനക്കാരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത് തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടുയായിരുന്നു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഷാജു.സി.എൽ, ഇരിങ്ങാലക്കുട പോലീസ് എസ്.എച്ച്.ഒ ജിനേഷ്.കെ.ജെ, എസ്.ഐ കൃഷ്ണപ്രസാദ്.എം.ആർ, ജി.എസ്.ഐ മാരായ മുഹമ്മദ് റാഷി, . ജി.എസ്.സി.പി.ഒ അരുൺ ജിത്ത്, സി.പി.ഒ മാരായ ജിജിൽ കുമാർ, ഷാബു, എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.