.
ഇരിഞ്ഞാലക്കുട: കേരളത്തിൽ പോലീസ് രാജ് അനുവദിക്കില്ലെന്ന്കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയടൻ.
കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് V. S
സുജിത്തിന് ഏറ്റ ക്രൂരമായ പോലീസ് മർദ്ദനം പുറത്തുവന്നതോടെ കേരളത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ അകാരണമായ പോലീസ് പീഡനമേറ്റ ഒട്ടനവധി സംഭവങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പോലീസ് വകുപ്പ് നാഥാനില്ലാകളരിയായി മാറിയിരിക്കുന്നു. ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന പിണറായി വിജയൻ ഇക്കാര്യത്തിൽ പൂർണ്ണ പരാജയമാണെന്നും, അദ്ദേഹം ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും തോമസ് ഉണ്ണിയടൻ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ ഒട്ടാകെ നടത്തുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി ഇരിഞ്ഞാലക്കുടയിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ് ഉണ്ണിയടൻ. കേരള കോൺഗ്രസ് സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം റോക്കി ആളുക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ സേതുമാധവൻ പറയംവളപ്പിൽ, പി.ടി ജോർജ്, ജില്ലാ
സ്റ്റിയറിങ് കമ്മിറ്റി അംഗം സതീഷ് കാട്ടൂർ, ഭാരവാഹികളായ ശങ്കർ പഴയറ്റിൽ, മാഗി വിൻസന്റ് നൈജു ജോസഫ്, ഫിലിപ്പ് ഓളാട്ടുപുറം, അഷറഫ് പാലിയതാഴത്ത്, AD ഫ്രാൻസിസ്, ND പോൾ, വിനോദ് ചേലുക്കാരൻ, അനിൽ കുഞ്ഞിലക്കാട്ടിൽ, എ കെ ജോസ്, എബിൻ വെള്ളാനിക്കാരൻ, ശ്രീധരൻ മുതിരപ്പറമ്പിൽ, ലിoസി ഡാർവിൻ, ലില്ലി തോമസ്, മേരി മത്തായി, വത്സ ആന്റു, സിജോയിൻ ജോസഫ്. തുടങ്ങിയവർ പ്രസംഗിച്ചു