തുറവൻകാട് പുഞ്ചിരി പുക്കൾ, പുഞ്ചിരി പുഷ്പങ്ങൾ ബാലസംഘ യൂണിറ്റുകളുടെ 17-ാം മത്ഓണാഘഷം സംഘടിപ്പിച്ചു. ഓണഘോഷത്തിൻ്റെ ഭാഗമായുള്ള സംസ്കാരിക സമ്മേളനം ദേശീയ അവാർഡ് ജേതാവും, കഥ, തിരക്കഥ രചിതാവുമായ ശ്രീ.ഭരതൻ മാസ്റ്റർ ഉൽഘാടനം നിർവ്വഹിച്ചു. മാസ്റ്റർ അദ്വൈത് ദിലിപ് കുമാർ അധ്യക്ഷവഹിച്ച സദസിൽ തുറവൻകാട് ഇടവക വികാരി റവ:ഫാദർ അജോ പുളിക്കൻ വിശിഷ്ട തിഥിയായി പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോസ് ജെ ചിറ്റിലപ്പിള്ളി SSLC, +2 ഫുൾ A+ ലഭിച്ച കുട്ടികളെ ആദരിച്ചു. ഹരിത കർമ്മസേനാ അംഗങ്ങളെ ഭരതൻമാഷ് ആദരിച്ചു. സംസ്ഥാനകലോൽസവത്തിൽ A ഗ്രൈഡ് ലഭിച്ച കുട്ടികളെയും, വായനമൽസരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിയ പ്രതിഭയെയും, എറ്റവും നല്ല കർഷകനായി തെരഞ്ഞെടുക്കപ്പെട്ട വൃക്തിയെയും ആദരിക്കുകയുണ്ടായി. ആശംസ അർപ്പിച്ചു വാർഡ് മെമ്പർ റോസ്മി ജയേഷ്, പുകസ എരിയ സെക്രട്ടറിയും, കുടൽ മാണിക്യം മ്യൂസിയം, ആർക്കിയോളക്കൽ ഡയറക്ടറുമായ ഡോ: K.രാജേന്ദ്രൻ ‘മുകുന്ദപുരം താലുക്ക് ലൈബ്രറി യൂണിയൻ സെക്രട്ടറി ശ്രീ. മോഹനൻ മാസ്റ്റർ, ജനറൽ കൺവിന്നർ രഘുകുമാർ മധുരക്കാരൻ. എന്നിവർ സംസാരിച്ചു അതുല്യ അശോകൻ നന്ദി പറഞ്ഞു.
സംസ്കാരി സമ്മേളനത്തിനുശേഷം വിവിധ നൃത്ത്യ നൃത്യങ്ങൾ ബിറ്റസ് ഇരി ങ്ങാലക്കുട അവതരിപ്പിച്ച കരാക്കെ ഗാനമേളയും, തുടർന്നു ഫ്ളവേഴ്സ് കോമഡി ഉൽസവം ഫെയിം അനിഷ് ഇന്നാർട്ട് അവതരിപ്പിച്ച ടാലൻ്റ് ഷേയും എന്നിവയും പകൽ തിരുവാതിരകളി കൈകെട്ടി കളി നാടൻ പാട്ടുകൾ ലളിതഗാനആലാപനം എന്നിവയും അരങ്ങേറുകയുണ്ടായി.