ഇരിങ്ങാലക്കുട സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ രജത നിറവ് അദ്ധ്യാപക ദിനാഘോഷം ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ.സിജോ ഇരിമ്പൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ.ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൾ ആൻസൻ ഡൊമിനിക്കിനെ പൊന്നാടയണിച്ച് ആദരിച്ചു. കത്തിഡ്രൽ ട്രസ്റ്റിമാരായ സാബു ചെറിയാടൻ, തോമസ് തൊകലത്ത്, പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, വൈസ് പ്രസിഡന്റ് ജോ ജോ വെള്ളാനിക്കാരൻ, സ്കൂൾ ചെയർമാൻ ക്രിസ്റ്റഫർ , പി.ടി.എ. അംഗങ്ങളായ മെഡാലിൻ, എം.ജെ. ഷീജടീച്ചർ, ജിജി ജോർജ് ടീച്ചർ, രജത ജൂബിലി ആഘോഷ കമ്മറ്റി ഭാരവാഹികളായ ടെൽസൺ കോട്ടോളി, ലിംസൺ ഊക്കൻ, ജോബി അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു. മുഴുവൻ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും പി.ടി.എ.യുടെ വകയായി ഉപഹാരങ്ങളും സ്നേഹവിരുന്നും ഉണ്ടായിരുന്നു. സ്കൂൾ പ്രിൻസിപ്പൾ ആൻസൻ ഡൊമിനിക് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.