ഇരിങ്ങാലക്കുട: നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ നേത്രദാന പക്ഷാചരണത്തിൻ്റെ ഭാഗമായി ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ നടന്ന നേത്രദാന ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് ജോയിൻ്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തിൽ നേത്രദാന സമ്മതപത്രങ്ങൾ ശേഖരിച്ചു . ഇരിങ്ങാലക്കുട മേഖലയിലെ ജീവനക്കാരിൽ നിന്ന് ശേഖരിച്ച നേത്രദാന സമ്മതപത്രങ്ങൾ ജോയിൻ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എ.എം.നൗഷാദ്, സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉണ്ണി എന്നിവർ ചേർന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ശിവദാസിന് നൽകി. മേഖല സെക്രട്ടറി പി.ബി.മനോജ്കുമാർ ട്രഷറർ എം.എ.സജി ജോയിൻ് സെക്രട്ടറി കണ്ണൻ.ജി. , പി.സി.സവിത, വനിതാ സെക്രട്ടറി വിദ്യാചന്ദ്രൻ, വിഷ്ണുദേവ്, സീനിയർ ഒപ്റ്റോമെട്രിസ്റ്റ് വി.സി.ശ്രീജ, വി.പ്രഭ, ഡെൻസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.