ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ബഹുവിധ പരിപാടികളോടെ ഓണാഘോഷം അവസാനിച്ചു ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികളിൽ ഒന്നാമതും രണ്ടാമതും എത്തിയ ടീമുകൾക്ക് ബഹുമാനപ്പെട്ട റീജിയണൽ ഫയർ ഓഫീസറും തൃശൂർ ജില്ലാ ഫയർ ഓഫീസറും മത്സര വിജയികൾക്ക് ഇന്നേദിവസം സമ്മാനദാനം നടത്തി റീജിയണൽ ഫയർ ഓഫീസർ ശ്രീ കെ കെ ഷിജു സമ്മാനദാനം നടത്തി. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് മാനസിക സംഘർഷം ഒഴിവാക്കി പ്രവർത്തിക്കാൻ ഇത്തരം ആഘോഷങ്ങൾ നല്ലൊരു മാതൃകയാവട്ടെ എന്ന് ബഹുമാനപ്പെട്ട റീജണൽ ഫയർ ഓഫീസർ ആശംസിച്ചു