ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, പെരിഞ്ഞനം ഗവൺമെന്റ് യു.പി. സ്കൂളിൽ സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹ്യ സേവനവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി സംഘടിപ്പിച്ച ക്യാമ്പിൽ അറുപതോളം വളണ്ടിയർമാർ പങ്കെടുത്തു.
ക്യാമ്പിന്റെ ഭാഗമായി പെരിഞ്ഞനം ബീച്ച് വൃത്തിയാക്കൽ, വോളിബോൾ കോർട്ട് ശുചീകരണം, സ്കൂളിനായി പച്ചക്കറി തോട്ടം നിർമ്മാണം, ചുമർചിത്ര രചന എന്നിവ നടന്നു.
പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിനീത മോഹൻദാസ്, വാർഡ് മെമ്പർ ഹേമലത, സിവിൽ എക്സൈസ് ഓഫീസർ പി.എം. ജയദേവ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മനു വിശ്വനാഥ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ കെ.എസ്. സജിത് എന്നിവർ ക്യാമ്പ് സന്ദർശിച്ച് വളണ്ടിയർമാർക്ക് സന്ദേശം നൽകി.
ക്യാമ്പിന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഓ.എസ്. അഭിലാഷ്, ടി.ഐ. പ്രീതി എന്നിവർയും വളണ്ടിയർ സെക്രട്ടറിമാരായ ആൾഡോ, പാർവ്വതി എന്നിവർ നേതൃത്വം നൽകി.