വെള്ളാങ്കല്ലൂർ വടക്കുംകര മഹല്ല് ജമാഅത്തിൽ അന്ത്യപ്രവചകൻ മുഹമ്മദ് നബി (സ) യുടെ 1500ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു.
മഹല്ല് പ്രസിഡന്റ് അബ്ദുൾ സലാം പതാക ഉയർത്തി. മഹല്ല് ഖത്തീബ് അബ്ദുൾ റഹ്മാൻ ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
മദ്രസ്സാ വിദ്യാർഥികളും മഹല്ല് നിവാസികളും ഉസ്താദ്മാരും ഒരുമിച്ച് അണിനിരന്ന് ദഫ് മുട്ടിന്റെ അകമ്പടിയോടെ മഹല്ലിന്റെ എല്ലാ ഭാഗങ്ങളും സ്പർശിച്ച കൊണ്ട് അതിമനോഹരമായ ഘോഷയാത്ര നടത്തി, തുടർന്ന് മൗലൂദ് പാരായണവും മഹല്ലിലെ മുഴുവൻ വീട്ടുകാർക്കും ഭക്ഷണ വിതരണവും നടത്തപെട്ടു.