ഇരിഞ്ഞാലക്കുട :-ഓണകാലഘട്ടത്തിൽ പൊതുവിപണിയിൽ നിത്യോപയോഗ വസ്തുക്കളുടെ വില നിയന്ത്രിക്കുവാൻ കേരള ഗവൺമെന്റ് സിവിൽ സപ്ലൈ ഡിപ്പാർട്മെന്റ് എന്നിവ സഹകരണ സംഘങ്ങളുമായി സഹകരിച്ചു നടത്തുന്ന ഓണ വിപണി ഇരിഞ്ഞാലക്കുട സിറ്റിസെൻ സൊസൈറ്റിയിൽ ആരംഭിച്ചു. വിപണിയുടെ ഉദ്ഘാടനം സൊസൈറ്റി പ്രസിഡന്റ് ടി. എസ്. സജീവൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം. ടി. വർഗീസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം ഡോക്ടർ കെ. പി. ജോർജ് സ്വാഗതവും സെക്രട്ടറി ഷിജി റോമി നന്ദിയും പറഞ്ഞു. സർവ്വശ്രീ ജയൻ അരിമ്പ്ര,വർഗീസ് അക്കരക്കാരൻ, എം. അനിൽകുമാർ, എൻ. സി. അജയൻ, യു. ഹരിഹരൻ എന്നിവർ പ്രസംഗിച്ചു