ഇരിങ്ങാലക്കുട , ഓഗസ്റ്റ് 25, 2025:
ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് (ഓട്ടോണമസ് )കോളേജിൽ ഇന്റഗ്രേറ്റഡ് ബയോളജി വിഭാഗം, അസോസിയേഷൻ ദിനമായ ബയോപ്രയറി ’25 ആചരിച്ചു . മുഖ്യാതിഥി തൃശൂർ എഎസ്ഐ ശ്രീ. അപർണ ലവകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയിലെ പ്രധാന ആകർഷണമായത് ശ്രീമതി അപർണ ലവകുമാറിന്റെ പ്രചോദനാത്മകമായ പ്രസംഗം ആയിരുന്നു. തന്റെ അനുഭവങ്ങളിലൂടെ ലഭിച്ച ജീവിത പാഠങ്ങൾ പങ്കുവക്കുകയായിരുന്നു “ജീവിതത്തിനപ്പുറമുള്ള പ്രചോദനം” എന്ന വിഷയത്തിലൂടെ അവർ.
വിശിഷ്ടാതിഥിയായ തൃശ്ശൂർ സെന്റ് തോമസ് കോളേജ് സുവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വിമല ജോൺ “ജീവശാസ്ത്രത്തിലെ നിലവിലെ പ്രവണതകൾ” എന്ന വിഷയത്തോടാനുബന്ധിച്ചു പ്രത്യേക ക്ലാസ് നടത്തി. ജീവശാസ്ത്ര മേഖലയിലെ വിവിധ സാധ്യതകളെ കുറിച്ച് രസകരമായ അറിവുകളും അവർ പങ്കു വച്ചു.
ഡിപ്പാർട്ട്മെന്റ് മേധാവി ആൻ ആന്റണി സ്വാഗതം ആശംസിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ബിനു ടി. വി, ഇന്റഗ്രേറ്റഡ് ബയോളജി ഡിപ്പാർട്ട്മെന്റിലെ അധ്യാപകരായ സുജിത എം , ഡോ.വിൽസി, ഡോ. റ്റാൻസിയ റോസലിൻ, ഡോ. അഞ്ചു വി. ടി, അഞ്ജിത ശശിധരൻ, അസോസിയേഷൻ സെക്രട്ടറി മാളവിക ബിജു എന്നിവർ സന്നിഹിതരായിരുന്നു.
മുൻ അസോസിയേഷൻ സെക്രട്ടറി ഏയ്ഞ്ചൽ മരിയ. എൻ. ജെ കഴിഞ്ഞ അദ്ധ്യയന വർഷത്തിലെ റിപ്പോർട്ട് അവതരിപ്പിച്ചു.