ഇരിങ്ങാലക്കുട : നൂഡൽഹിയിൽ നടന്ന സുബ്രതോ കപ്പ് അണ്ടർ 17 പെൺകുട്ടികളുടെ ഫുട്ബോളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കേരള ടീംലെ ഇരിങ്ങാലക്കുട അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾക്കും, കോച്ച് തോമസ് കാട്ടൂക്കാരനും തൃശൂർ റയിൽവേ സ്റ്റേഷനിൽ സ്കൂൾ അധികൃതരും , രക്ഷിതാക്കളും ചേർന്ന് സ്വീകരണം നൽകി. പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റർ മെജോപോൾ , പി.ടി.എ. ഭാരവാഹികൾ , മാനേജ്മെൻ്റ് , സ്റ്റാഫ്, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.