കടുപ്പശ്ശേരി : കേരള കോൺഗ്രസ് വേളൂക്കര മണ്ഡലം പ്രസിഡന്റായി ജോൺസൻ കോക്കാട്ടിനെ തിരഞ്ഞെടുത്തു.മണ്ഡലം ജനറൽ സെക്രട്ടറി ( ഓഫീസ് ചാർജ് ) ബിജു തത്തമ്പിള്ളി, സീനിയർ വൈസ് പ്രസിഡന്റ് ജോൺസൻ തത്തംപിള്ളി, വൈസ് പ്രസിഡന്റ്മാർ ജോഷി കോക്കാട്ട്,ആഞ്ചിയോ ജോർജ്ജ് പൊഴാലിപ്പറമ്പിലിൽ ജോയിന്റ് സെക്രട്ടറിമാർ കുരിയപ്പൻ പേങ്ങിപ്പറമ്പിൽ, കുരിയപ്പൻ പൗലോസ് യൂത്ത് കോർഡിനേറ്റർ ജിസ്മോൻ കുരിയപ്പൻ, വനിതാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷൈനി വിൽസൻ ട്രഷറർ ഡെന്നി തീതായി എന്നിവരേയും തിരഞ്ഞെടുത്തു.
വേളൂക്കര മണ്ഡലo പ്രവർത്തക സമ്മേളനം 2025 ആഗസ്റ്റ് 30 ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 3.30 ന് വേളൂക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തുവാനും യോഗം തീരുമാനിച്ചു. ജോൺസൻ തത്തംപള്ളിയുടെ അദ്ധ്യക്ഷതയിൽ കടുപ്പശ്ശേരിയിൽ ചേർന്ന മണ്ഡലം കമ്മിറ്റിയോഗം ഡെപ്യൂട്ടി ചെയർമാൻ മുൻ സർക്കാർ ചീഫ് വിപ്പ് തോമസ്സ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മിനിമോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, ഭാരവാഹികളായ സേതുമാധവൻ പറയം വളപ്പിൽ, സിജോയ് തോമസ്സ്, വർഗ്ഗീസ് ചെരടായി, ഡേവിസ് മഞ്ഞളി, ജോസ് കൂന്തിലി, മാത്യു പട്ടത്തുപറമ്പിൽ എന്നിവർ പ്രസംഗിച്ചു