ജെ.സി.ഐ. ഇരിങ്ങാലക്കുട ഓണാഘോഷത്തോടനുബന്ധിച്ച് സൗജന്യമായി നൽകുന്ന മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ജെ.സി.ഐ. സോൺ പ്രസിഡന്റ് മെജോ ജോൺസൺ ആർദ്രം പാലിയേറ്റിവ് കെയർ സെക്രട്ടറി ടി.എൽ.ജോർജിന് മരുന്ന് കിറ്റുകൾ നൽകി നിർവഹിച്ചു. ജെ.സി.ഐ. ചാപ്റ്റർ പ്രസിഡന്റ് ഡിബിൻ അമ്പൂക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജേസി അലുമിനിയം ക്ലബ് ചെയർമാൻ സ്റ്റാൻലി ദേവസി, ജെ.സി.ഐ. സെക്രട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറർ സോണി സേവ്യർ, മുൻ പ്രസിഡന്റുമാരായ ലിയോ പോൾ, ടെൽസൺ കോട്ടോളി.ആർദ്രം പാലിയേറ്റിവ് കെയർ സെക്രട്ടറി ടി.എൽ.ജോർജ് ട്രഷറർ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.