സംസ്ഥാന കൃഷി വകുപ്പിൻ്റെ കർഷക പുരസ്കാരം ക്രൈസ്റ്റ് കോളേജ് ഏറ്റുവാങ്ങി. കൃഷി പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് ക്രൈസ്റ്റ് കോളേജ് പുരസ്കാരത്തിന് അർഹമായത്. അവാർഡ് ദാന ചടങ്ങ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കൃഷി മന്ത്രി ശ്രീ പി പ്രസാദ് അവാർഡുകൾ വിതരണം ചെയ്തു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ആശംസകളർപ്പിച്ച് സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തൻ്റെ നിയോജക മണ്ഡലത്തിൽ ഉള്ള ക്രൈസ്റ്റ് കോളേജിന് ലഭിച്ച നേട്ടം മന്ത്രി പ്രത്യേകം പരാമർശിച്ചു. കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പാൾ ഡോ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പാൾ ഡോ. സേവ്യർ ജോസഫ്, അധ്യാപകരായ ഡോ. സുബിൻ ജോസ്, ഡോ. ഷിൻ്റോ കെ ജി എന്നിവർ ചേർന്ന് കോളേജിനായി അവാർഡ് ഏറ്റുവാങ്ങി.
