ഇരിഞ്ഞാലക്കുട: നാല്പതാം വർഷത്തിലേക്ക് പ്രവേശിച്ച യുവജന പ്രസ്ഥാനം ആയ കത്തീഡ്രൽ കെസിവൈഎം റൂബി ജൂബിലി ആഘോഷം ആഗസ്റ്റ് 15 കത്തീഡ്രൽ ദേവാലയത്തിന്റെ സിയോൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട രൂപത മെത്രാൻ മാർ. പോളി കണ്ണൂക്കാടന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കുകയും, ഇരിഞ്ഞാലക്കുട കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി സംസാരിക്കുകയും ചെയ്തു. റൂബി ജൂബിലിയുടെ ഭാഗമായി കത്തീഡ്രൽ കെ. സി.വൈ.എം പ്രഖ്യാപിച്ച സേവനമിത്ര അവാർഡിന് തോംസൺ ഗ്രൂപ്പിൻറെ ചെയർമാൻ തോമസ് പി. ടി യും, കർമ്മ സുരക്ഷാ അവാർഡിന് ഫയർഫ്ലൈ എൻറർപ്രൈസിന്റെ മാനേജിംഗ് ഡയറക്ടേഴ്സ് ജോബി ജോസഫ് ടിയും, മിജീഷും.. ബെസ്റ്റ് എജുക്കേഷൻ പ്രൊവൈഡറായി എജു ലോഡ് എജുക്കേഷൻ പ്രൊവൈഡറിനെയും തെരഞ്ഞെടുക്കപ്പെട്ടു. ബഹുമാനപ്പെട്ട രൂപത മെത്രാനും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രിയും അവാർഡുകൾ വിതരണം ചെയ്യുകയും .. ഇരിഞ്ഞാലക്കുട കത്തീഡ്രൽ ഇടവക വികാരി പൊന്നാട അണിയിച്ചുകൊണ്ട് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. കത്തീഡ്രൽ കെ.സി വൈ.എം പ്രസിഡൻറ് ഗോഡ്സൺ റോയ് യോഗത്തിൽ സ്വാഗതം ചെയ്യുകയും ജനറൽ കൺവീനർ യേശുദാസ്. ജെ. മാമ്പിള്ളി നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. റൂബി ജൂബിലി വാർഷികാഘോഷത്തോടനുബന്ധിച്ച് കത്തീഡ്രൽ കെ.സി.വൈ.എം നടത്തിയ അഖില കേരള ഡാൻസ് കോമ്പറ്റീഷൻ മിറിയം 2025 ജനപ്രശംസ നേടി. കേരളത്തിൻറെ വിവിധ ഇടങ്ങളിൽ നിന്ന് പത്തോളം ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഒന്നാം സ്ഥാനം എസ്.ഡി സ്കോഡും, രണ്ടാം സ്ഥാനം ഫെന്റാസിയ സ്കോഡും , മൂന്നാം സ്ഥാനം ക്രൈസ്റ്റ് കോളേജ് ടീമും , കരസ്ഥമാക്കി.റൂബി ജൂബിലി ആഘോഷങ്ങൾക്ക് മിഴിവേകി കൊണ്ട് സെൻറ് തോമസ് കത്തീഡ്രൽ സി എൽ സി പ്രസിഡന്റുo പള്ളി കമ്മിറ്റി അംഗവുമായ അജയ് കെ.ബി , കത്തീഡ്രൽ ട്രസ്റ്റി അംഗമായ തോമസ് തൊകലത്ത് , കത്തീഡ്രൽ അസിസ്റ്റൻറ് വികാരിമാരായ റവ.ഫാ.ഓസ്റ്റിൻ പാറക്കൽ, റവ. ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, റവ.ഫാ. ആൻറണി നമ്പളം , കെ.സി.വൈ.എം രൂപത ഡയറക്ടർ അജോ പുളിക്കൻ ,കെ.സി.വൈ.എം രൂപത അസിസ്റ്റൻറ് ഡയറക്ടർ ഗ്ലിഡിൻ പഞ്ഞിക്കാരൻ,കത്തീഡ്രൽ കെ.സി.വൈ.എം ആനിമേറ്റർ ജോസ് മാമ്പിള്ളി, എന്നിവർ മിറിയo 2025ൽ ആശംസക