:
ശ്രീ വ്യാസ എൻഎസ്എസ് കോളേജും ഭാരതീയ വിദ്യാഭവൻസ്കൂളും വിജയികൾ
ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ (ഓട്ടോണോമസ്) ഗണിതശാസ്ത്ര വിഭാഗം ഇന്റർ കൊളീജിയറ്റ് പ്രസന്റേഷൻ മത്സരവും ഇന്റർ-സ്കൂൾ ഗണിത ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ക്വിസ് മാസ്റ്റർ ശ്രീ വരുൺ സോമൻ (അസി. പ്രൊഫസർ, മഹാരാജാസ് കോളജ്, എറണാകുളം ) മത്സരത്തിന് നേതൃത്വം നൽകി. വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും നാൽപ്പത്തെട്ടോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
ഇൻ്റർ കൊളീജിയറ്റ് പ്രസന്റേഷൻ മത്സരത്തിൽ ശ്രീ വ്യാസ എൻ എസ് എസ് വടക്കാഞ്ചേരി കോളേജും ഗണിത ക്വിസ് മത്സരത്തിൽ ഭാരതീയ വിദ്യാഭവൻ പൂച്ചട്ടി സ്കൂളും വിജയികളായി.
മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും വിജയികൾക്ക് 3000 രൂപ വീതം ക്യാഷ് പ്രൈസും പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസിയും ക്വിസ് മാസ്റ്റർ വരുൺ സോമനും ചേർന്നു സമ്മാനിച്ചു.