വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിൽ കുടുംബ സമ്മേളന കേന്ദ്ര സമിതിയുടെയും, ഇരിഞ്ഞാലക്കുട എക്സൈസ് റേഞ്ച് ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജീവിതമാണ് ലഹരി എന്ന വിഷയത്തെ സംബന്ധിച്ച് ലഹരിക്കെതിരെ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ വികാരി.റവ. ഫാദർ സിന്റോ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഇരിഞ്ഞാലക്കുട എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റ്യൂവ് ഓഫീസറും, വിമുക്തി യുടെ കോ ഓർഡിനേറ്റർ മായ ശ്രീ സി വി രാജേന്ദ്രൻ ലഹരിക്കെതിരെയുള്ള ക്ലാസിന് നേതൃത്വം നൽകി. വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ കുടുംബ സമ്മേളന കേന്ദ്ര സമിതിയുടെ പ്രസിഡണ്ട് കെ ജെ ജോൺസൺ കോക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര സമിതിയുടെ സെക്രട്ടറി ഷൈൻ പള്ളിപ്പാട്ട്, ട്രഷറർ അഡ്വക്കേറ്റ് എം എ കൊച്ചാപ്പു, കൈകാരന്മാരായ ഡേവിസ് നെടുംപറമ്പിൽ, കോക്കാട്ട് ലോനപ്പൻ ആന്റു, എന്നിവരും സംസാരിക്കുകയുണ്ടായി. ഇടവകയിലുള്ള മാതാപിതാക്കളും, വിവിധ സംഘടനയുടെ ഭാരവാഹികളും, യൂണിറ്റ് പ്രസിഡണ്ടുമാരും, കുടുംബ സമ്മേളന കേന്ദ്ര സമിതിയുടെ അംഗങ്ങളും, പാസ്റ്ററൽ കൗൺസിൽ മെമ്പർമാരും സെമിനാറിൽ പങ്കെടുക്കുകയുണ്ടാ.യി. 150 ഓളം പേർ സെമിനാറിൽ പങ്കെടുക്കുകയും, നിരവധി സംശയങ്ങൾ ഉന്നയിക്കുകയും ചെയ്തു. സെമിനാറിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ക്ലാസിന് നേതൃത്വം നൽകിയ വിമുക്തിയുടെ കോഡിനേറ്റർ ആയ രാജേന്ദ്രൻ വിശദീകരിച്ച് മറുപടി നൽകി. സെമിനാറിൽ പങ്കെടുത്ത മുഴുവൻ വ്യക്തികൾക്കും കേന്ദ്ര സമിതിയുടെ സെക്രട്ടറി ഷൈൻ പള്ളിപ്പാട്ട് നന്ദി രേഖപ്പെടുത്തി.