Friday, June 26, 2026
27.2 C
Irinjālakuda

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആര്‍. ബിന്ദു

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആര്‍.ബിന്ദു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവർക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സമ്പൂര്‍ണ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനാണ് സാമൂഹ്യനീതി വകുപ്പിന്റെയും കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും നേതൃത്വത്തിൽ ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് എന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട എല്ലാവര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്ന ആദ്യത്തെ മണ്ഡലമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഇരിങ്ങാലക്കുട മണ്ഡലം. മണ്ഡലത്തിലെ ഏഴാമത്തെ ക്യാമ്പാണ് ഇതെന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാരുടെ സേവനം ഒറ്റക്കുടക്കീഴില്‍ ലഭ്യമാകുന്നത് ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. സാമൂഹിക അവബോധത്തിനും ഭൗതിക പശ്ചാത്തലത്തിലും മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ഒന്നാമത്തെ പരിഗണന നല്‍കുന്നതിന് സാമൂഹ്യനീതി വകുപ്പ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇരിങ്ങാലക്കുട പുല്ലൂർ സെന്റ് സേവ്യേഴ്സ് ഐ.ടി.ഐയിൽ നടന്ന പരിപാടിയില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ വീശിഷ്ടാതിഥിയായി. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ റീജ്യണല്‍ ഡയറക്ടര്‍ ഡോ.പി.സി സൗമ്യ,ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപൻ, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.പി സജീവ്, മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ എ. പി. സേവ്യർ, ജനപ്രതിനിധികൾ, തുടങ്ങിയവര്‍ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിനുശേഷം വിവിധ വകുപ്പ് ഡോക്ടമാരുടെ നേതൃത്വത്തില്‍ ക്യാമ്പ് നടത്തി.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img