ഇരിങ്ങാലക്കുട:സെന്റ് ജോസഫ്സ് കോളേജിലെ ഗണിത ശാസ്ത്രവിഭാഗത്തിന്റെ അസോസിയേഷൻ ദിനം സംഘടിപ്പിച്ചു. ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്‌ഘാടനം ഡോ. ശ്രീജിത്ത് എം. എം നിർവഹിച്ചു.ഉദ്ഘാടന ത്തോടനുബന്ധിച്ച് അദ്ദേഹം ‘ഗണിത ശാസ്ത്രത്തിന്റെ ആർക്കിടെക്ചർ’എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.പ്രിൻസിപ്പൽ
ഡോ. സിസ്റ്റർ.ബ്ലെസി അധ്യക്ഷത വഹിച്ച ചടങ്ങിൽ
ഗണിത ശാസ്ത്രവിഭാഗം മേധാവി ഡോ. സിസ്റ്റർ. ക്ലയർ, എക്സാം കൺട്രോളർ ഡോ. ജിജി പൗലോസ്, ഗണിത ശാസ്ത്രവിഭാഗം അധ്യാപിക മിസ്.ഷെറിൻ ജോസ്, പൂർവ്വ വിദ്യാർത്ഥി ശ്രീമതി. ശാന്ത പോൾ എന്നിവർ സംസാരിച്ചു.
1976-79 അധ്യയന വർഷത്തിലെ പൂർവ്വവിദ്യാർത്ഥികൾ ഏർപ്പെടുത്തിയ ‘എക്സലൻസ് അവാർഡിന് ‘ 2024-25 അധ്യയന വർഷത്തിലെ മിസ് ആൻ മേരി റോസ് അർഹയായി. സെമസ്റ്റർ പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ മറ്റു വിദ്യാർത്ഥികളെയും ആദരിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.