ഇരിങ്ങാലക്കുട:സെന്റ് ജോസഫ്സ് കോളേജിലെ ഫൈൻ ആർട്സ് ആൻഡ് കൾച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ടാലന്റ് ഷോ ‘ സ്റ്റേജ് ഓഫ് സ്റ്റാർസ് 2025’ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ച പരിപാടി കോളേജിലെ മൂന്നാം വർഷ ബി. സി. എ വിദ്യാർത്ഥിയും സ്റ്റാർ സിംഗർ ഗായികയുമായ വിഷ്ണുമായ. ആർ ഉദ്ഘാടനം ചെയ്തു. ഫൈൻ ആർട്സ് കോർഡിനേറ്റർ മിസ്. സോനാദാസ്, വൈസ് കോർഡിനേറ്റർ മിസ്. റീബ മേരി എന്നിവർ സംസാരിച്ചു. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പരിപാടിയിൽ ടീം അസ്ത്ര, ടീം സൈറ, ടീം നൈറ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.