ഊരകം : സ്റ്റാർ ക്ലബ്ബിന്റെ നാല്പത്തിയഞ്ചാം വാർഷികം പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.സി. സുരേഷ് അധ്യക്ഷത വഹിച്ചു.
ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുരിയാട് പഞ്ചായത്തിലെ 10,11 വാർഡുകളിലെ വിദ്യാർത്ഥികൾക്ക് മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്കാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു. വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ ക്ലബ്ബിലെ അംഗങ്ങളുടെ മക്കളെയും പുരസ്ക്കാരം നൽകി ആദരിച്ചു.
സെക്രട്ടറി ടോജോ തൊമ്മാന, ജോയിന്റ് സെക്രട്ടറി പി.ആർ. ജോൺ, ഭാരവാഹികളായ ടെൻസൻ ചിറ്റിലപ്പിള്ളി, പി.ആർ. ജിജോ, സിനോജ് തോമസ്, പി.എ. ജോയ്, പി.പി. ജോസ്, ടി.സി. കൃഷ്ണൻ, ലിജോ ജോസ്, എം.സി. പ്രസന്നബാബു, പോൾ ടി. ചിറ്റിലപ്പിള്ളി, വിൻസെന്റ് മാത്യു, ജോമോൻ ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു.