വാടാനപ്പിള്ളി : ഏങ്ങണ്ടിയൂർ പൊക്കുളങ്ങര സ്വദേശിനിയായ യുവതിയിൽ നിന്ന് മാൾട്ടയിലേക്ക് വർക്കിംഗ് വിസ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് 550000/- (അഞ്ചര ലക്ഷം) രൂപ അക്കൗണ്ടിലൂടെ അയച്ച് വാങ്ങിയ ശേഷം വർക്കിംഗ് വിസ ശരിയാക്കി നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതികളായ എറണാംകുളം കളമശ്ശേരി സ്വദേശികളായ പ്രയാഗ വീട്ടിൽ വിമൽ 40 വയസ്, ഇയാളുടെ ഭാര്യ രേഷ്മ 35 വയസ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാംകുളത്ത് നിന്ന് പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.ബി.ഷൈജു., എസ്.ഐ. സനദ് എൻ.പ്രദീപ് , എസ്.സി.പി.ഒ ജിനേഷ്, സി.പി.ഒ സുമി, അമൽരാജ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.