ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെയും ഗവേഷക വിദ്യാർത്ഥികളുടെയും ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. 2023 – 25 കാലയളവിൽ പി ജി പഠനം പൂർത്തിയാക്കിയ 210 വിദ്യാർത്ഥികളുടെയും 2024 – 25 വർഷത്തിൽ ഗവേഷണം പൂർത്തിയാക്കിയ 12 ഗവേഷക വിദ്യാർഥികളുടെയും ബിരുദദാന ചടങ്ങാണ് സംഘടിപ്പിച്ചത്.
ചടങ്ങിൽ കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ മുഖ്യാതിഥി ആയിരുന്നു.
കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ ബിരുദ ദാനം നിർവഹിച്ചു. സി എം ഐ ദേവമാതാ പ്രൊവിൻസ് വിദ്യാഭ്യാസ കൗൺസിലർ ഫാ. ഡോ. സന്തോഷ് മുണ്ടൻമാണി അനുഗ്രഹപ്രഭാഷണം നടത്തി. എക്സാമിനേഷൻ കൺട്രോളർ ഡോ. ടോം ചെറിയാൻ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സേവ്യർ ജോസഫ് സെൽഫ് ഫിനാൻസിംഗ് വിഭാഗം ഡയറക്ടർ ഫാ. ഡോ. വിൽസൺ തറയിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പാളും പരിപാടിയുടെ ജനറൽ കൺവീനറുമായ ഡോ. കെ. ജെ. വർഗീസ് ഏവർക്കും നന്ദി പറഞ്ഞു.