ചേർപ്പ് : 25.07.2025 തിയതി വൈകീട്ട് 5.30 മണിക്ക് ചൊവ്വൂർ പഞ്ചിങ് ബൂത്തിന് സമീപം ചൊവ്വൂർ എരണ്ട കുളം റോഡിൽ ജീപ്പിൽ ഇരുന്ന് സ്കൂൾ കുട്ടികൾക്ക് സർക്കാർ നിയമം മൂലം നിരോധിച്ച മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് വിൽപ്പന നടത്തിയ പാറളം വെങ്ങിണിശ്ശേരി ഗാന്ധി നഗർ ദേശത്ത് തോപ്പിൽ വീട്ടിൽ , മനോഹരൻ 46 വയസ്സ് എന്നയാളെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിലെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
മനോഹരൻ ചേർപ്പ് പോലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ മറ്റൊരാളുടെ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസും നെടുപുഴ പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമകേസും അടക്കം 2 ക്രിമിനൽ കേസിലെ പ്രതിയാണ്
ചേർപ്പ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സുബിന്ദ് കെ എസ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീനാഥ്, സിന്റി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.