കാട്ടൂർ :കേരള കോൺഗ്രസ്സിന്റെ വളർച്ചയും മുന്നേറ്റവും യു. ഡി.എഫിന്റെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ അഭിപ്രായപ്പെട്ടു.കേരള കോൺഗ്രസ്സിലേക്ക് കൂടുതൽ പ്രവർത്തകർ കടന്നുവന്നുകൊണ്ടിരിക്കുകയാണെന്നും ഇരിങ്ങാലക്കുടയിൽ നടന്നുകൊണ്ടിരിക്കുന്ന പഞ്ചായത്ത് തല സമ്മേളനങ്ങളിലെ ആവേശവും മികച്ച പ്രവർത്തനസാന്നിധ്യവും ഇതിന്റെതെളിവുകളിലൊന്നാണെന്നും ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി.കാട്ടൂരിന്റെ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻ.കാട്ടൂർ കൊരട്ടിപ്പറമ്പ് ഓഡിറ്റോറിയത്തിൽ( പി. ഐ. ആന്റണി മാസ്റ്റർ നഗർ) നടന്നപ്രവർത്തക സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പാലിയത്താഴത്ത് അധ്യ ക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.പ്രോഗ്രാം കോർഡിനേറ്റർ സതീഷ് കാട്ടൂർആമുഖപ്രഭാഷണം നടത്തി. ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, പി. ടി. ജോർജ്, എഡ്വേർഡ് ആന്റണി പാലത്തിങ്കൽ,മുജീബ്. സി. ബി, ലിജോ ലോനപ്പൻ ചാലിശ്ശേരി, ഷാന്റി റാഫേൽ,മേരി മത്തായി ആലപ്പാട്ട്, അശോകൻ ഷാരടി, ജോയ്പടമാടൻ, ഷെരീഫ് പറയംവളപ്പിൽ, നസീർ വാടകക്കാരൻ, ഹെറി പ്രിഗാൾ, വേണുഗോപാൽ
എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ മണ്മറഞ്ഞകേരള കോൺഗ്രസ് നേതാക്കളെ അനുസ്മരിക്കുകയും മുതിർന്ന കേരള കോൺഗ്രസ് നേതാക്കളെ ആദരിക്കുകയും ചെയ്തു.