ആനന്ദപുരം ഗവൺമെൻ്റ് യു.പി. സ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഏഴ് ലക്ഷത്തി പന്ത്രണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് രൂപ (712992) കിച്ചൺ കം സ്റ്റോറിന് അനുവദിച്ചിരുന്നു. 340 sq feet വിസ്തൃതിയിൽ കെട്ടിടമാണ് പണി പൂർത്തീകരിച്ച് 2024 നവംബർ 18 ഉൽഘാടനം ചെയ്തത്. രണ്ടാഴ്ചക്ക് ശേഷം തറയിൽ ചെറിയ വിള്ളൽ കാണുകയും ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്തിയിരുന്നു.
മണ്ണിൻ്റെ ഘടന മൂലം കെട്ടിടത്തിൻ്റെ തറയിൽ ചെറിയ വിള്ളൽ രൂപപെട്ടത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ പൊതു മരാമത്ത് എഞ്ചിനിയറുടെ നേതൃത്വത്തിൽ പരിശോധനകൾ നടക്കുകയും വിദഗ്ധരായ ഉദ്യേഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധിച്ചതിൻ്റെ ഫലമായി കെട്ടിടം ബലപ്പെടുത്താനുള്ള നടപ്പടികൾ മേയ് മാസത്തിൽ ആരംഭിച്ചതാണ്. എന്നാൽ ശക്തമായ മഴ മൂലം പണികൾ പൂർത്തീകരിച്ചിട്ടില്ല.
മഴ കുറയുന്ന മുറക്ക് പണികൾ പൂർത്തീകരിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയതിന് ശേഷമെ പുതിയ പാചകപുരയിലേക്ക് മാറുകയുള്ളൂ.
പരിഹാര പ്രവർത്തികൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായാണ് താത്കാലിക തൂണുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.