ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ് ടൂർണമെൻറിനും, ഇൻറർ സ്കൂൾ ടേബിൾ ടെന്നിസ് ടൂർണമെൻറിനും തുടക്കമായി. ഡോൺ ബോസ്കോ സിൽവർ ജൂബിലി മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇരിങ്ങാലക്കുട പോലീസ് ഇൻസ്പെക്ടർ ശ്രീ ഷാജൻ എം.എസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ഇമ്മാനുവേൽ വട്ടക്കുന്നേൽ, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഫാദർ ഷിനോ കളപ്പുരയ്ക്കൽ, സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ജിതിൻ മൈക്കിൾ, അഡ്മിനിസ്ട്രേറ്റർ ഫാദർ ജിനോ കുഴിതൊട്ടിയിൽ, സ്പിരിച്ച്വൽ ആനിമേറ്റർ വർഗ്ഗീസ് ജോൺ പുത്തങ്ങാടി, എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഓമന വി.പി എന്നിവർ സന്നിഹിതരായിരുന്നു. പരിശീലകൻ ശ്രീ സൗമ്യ ബാനർജി നന്ദി പറഞ്ഞു.
