ഇരിഞ്ഞാലക്കുട റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗിഫ്റ്റ് ഓഫ് റീഡിങ് എന്ന പ്രോജക്റ്റിന്റെ ഭാഗമായി കാറളം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പുസ്തകങ്ങൾ വിതരണം ചെയ്തു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് റോട്ടറി അസിസ്റ്റന്റ് ഗവർണർ ഡേവിസ് കോനു പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഇരിഞ്ഞാലക്കുട റോട്ടറി ക്ലബ് പ്രസിഡണ്ട് പ്രൊഫ. എം എ ജോൺ മുഖ്യതിഥിയായിരുന്നു
