ഇരിങ്ങാലക്കുട: കേന്ദ്രസർക്കാർ പിൻതുടരുന്ന ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങളെ ചെറുത്ത് തോൽപ്പിക്കുന്നതിന് ജൂലൈ 9 ന് നടക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് അദ്ധ്യാപക സർവ്വീസ് സമര സമിതിയുടെ നേതൃത്വത്തിൽ പണിമുടക്ക് വിളംബരം പ്രകടനവും പൊതുയോഗവും നടത്തി. ജോയിൻ്റ് കൗൺസിൽ മേഖല പ്രസിഡണ്ട് ഇ.ജി.റാണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം എം.കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു. പി.ആർ.നിധിൻരാജ്, മേഖല സെക്രട്ടറി പി.ബി.മനോജ്, ട്രഷർ എം.എ.സജി, ജി.കണ്ണൻ എന്നിവർ സംസാരിച്ചു. പി.സി.സവിത, ഇ.എ.ആശ, വിദ്യചന്ദ്രൻ, പി.സി.സംഗീത എന്നിവർ നേതൃത്വം നൽകി.