Saturday, October 11, 2025
24.7 C
Irinjālakuda

അമ്മന്നൂർ സ്മൃതി പൂജ നടത്തി

പതിനേഴാമത് ഗുരു അമ്മന്നൂർ അനുസ്മരണം

കൂടിയാട്ട കുലപതി പത്മഭൂഷൺ അമ്മന്നൂർ മാധവ ചാക്യാരുടെ പതിനേഴാമത് ചരമദിനമായ 2025 ജൂലൈ 1 ചൊവ്വാഴ്ച അമ്മന്നൂർ സ്മൃതി പൂജ നടത്തി. പതിവു പോലെ എല്ലാവർഷവും അമ്മന്നൂർ ഗുരുകുലം സംഘടിപ്പിക്കുന്ന അമ്മന്നൂർ അനുസ്മരണവും ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും ജൂലൈ 4 വെള്ളിയാഴ്ച ആരംഭിക്കും അനുസ്മരണസമ്മേളനവും നാട്യമിഥുനം (നായികാ-നായകോത്സവം ) ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ.കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്യും അഞ്ചുമണിക്ക് ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ ആരംഭിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ മേരി ക്കുട്ടി ജോയ് അദ്ധ്യക്ഷത വഹിക്കും . ഗുരു ജി.വേണു , ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ എന്നിവർ ആചാര്യവന്ദനം നടത്തും.യോഗത്തിൽ ഇരിങ്ങാലക്കുട ഡോക്ടർ കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡന്റ് രമേശൻ നമ്പീശൻ , നാടക സംവിധായകൻ ശങ്കർ വെങ്കിടേശ്വരൻ എന്നിവർ അമ്മന്നൂർ അനുസ്മരണം നടത്തും ഡോ.കെ.ജി പൗലോസ് നാട്യശാസ്ത്രവും കൂടിയാട്ടവും എന്ന വിഷയത്തിൽ അമ്മന്നൂർ സ്മാരക പ്രഭാഷണം നടത്തും. മുൻസിപ്പൽ കൗൺസിലർ സ്മിത കൃഷ്ണകുമാർ ആശംസയർപ്പിക്കും. ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ഗുരുകുലം ട്രഷറർ സരിത കൃഷ്ണകുമാർ നന്ദിയും പറയും. തുടർന്ന് 7 ദിവസങ്ങളായി നടക്കുന്ന മഹോത്സവത്തിൽ കൂടിയാട്ടത്തിലെ വിവിധ രംഗങ്ങൾ അരങ്ങേറും. ആദ്യ ദിവസം ശൂർപ്പണഖാങ്കം കൂടിയാട്ടത്തിലെ ശ്രീരാമനായി നേപത്ഥ്യ രാഹുൽ ചാക്യാരും സീതയായി ആതിര ഹരഹരനും രംഗത്തെത്തും. നാട്യശാസ്ത്ര വിഷയങ്ങളെ കേന്ദ്രീകരിച്ച് പ്രഭാഷണങ്ങളും സെമിനാറുകളും ഈ മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്നു.

Hot this week

മെട്രൊ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധയോഗം സംഘടിപ്പിച്ചു

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ ആക്രമണത്തിന് ഇരയായതിന് എതിരെ IMA...

“ബ്ലൂമിങ്ങ് ബഡ്‌സ് “പ്രീ സ്കൂളിന്റെ ഉദ്ഘാടനംമുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു

വിദ്യോദയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നൂതന കാൽവെപ്പ് ആയവിദ്യോദയ ഇംഗ്ലീഷ് മീഡിയം...

ജൈവ വൈവിധ്യ പുരസ്കാരംക്രൈസ്റ്റ് കലാലയം ഏറ്റുവാങ്ങി

സംസ്ഥാന സർക്കാരിൻ്റെ ജൈവ വൈവിധ്യ പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഏറ്റുവാങ്ങി. കേരള...

സമൂഹത്തിന് നന്മ ചെയ്യുന്ന മണപ്പുറം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ശ്ലാഘനീയം : സിമിഷ് സാഹു

ഇരിങ്ങാലക്കുട : സമൂഹത്തിന് നന്മ ചെയ്യുന്ന മണപ്പുറം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് മുകുന്ദപുരം...

Topics

ഉപജില്ലാ ശാസ്ത്രോത്സവത്തിനു തുടക്കമായി

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല ശാസത്രോത്സവത്തിന്റ ഉദ്ഘാടനം ബി. വി. എം....

അഷ്ടമംഗല പ്രശ്‌നം

ക്ഷേത്ര ചൈതന്യ വർദ്ധനവിനും ദേശാഭിവൃദ്ധിക്കും വേണ്ടി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ അഷ്ടമംഗല...

ശബരിമല – സ്വർണ്ണ കേസ്- സർക്കാർ മാപ്പ് അർഹിക്കുന്നില്ല – തോമസ്സ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട:ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയ്ക്ക് സർക്കാരും ദേവസ്വം ബോർഡും കൂട്ട് നിന്നിട്ടുണ്ടെന്നും അവരുടെ...
spot_img

Related Articles

Popular Categories

spot_imgspot_img