ഇരിങ്ങാലക്കുട : കാറളം വൊക്കേഷണൽ ഹയർ സെക്കണ്ടറി “സിം” ടീമിൻ്റെ ആശയത്തിന് ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, നീതി ആയോഗ്, യൂണിസെഫ്, മിനിസ്ട്രി ഓഫ് ഇന്നവേഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ “സ്കൂൾ ഇന്നവേഷൻ മാരത്തോൺ 2024″ൽ കേരളത്തിൽ നിന്നുള്ള 181 ടീമുകളിൽ ഒന്നായി കാറളം സ്കൂൾ ആദ്യം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇന്ത്യയിലെ തന്നെ ആദ്യത്തെ ആയിരം ടീമുകളിൽ ഒന്നായി മാറിയാണ് കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം “സിം” ടീം ഈ നേട്ടം കൈവരിച്ചത്.
വിദ്യാർത്ഥികളായ എ എസ് അക്ബർഷാ, ടി എസ് സൂര്യദേവ്, സി എഫ് സാഹില്‍, അധ്യാപികയായ കെ എസ് നിജി എന്നിവർ അടങ്ങുന്ന ടീമാണ് ഈ നേട്ടം കൈവരിച്ചത്.