കുപ്രസിദ്ധ ഗുണ്ടകളായ ഫാരിഷ്, അരുൺ പൂപ്പൻ, നിശാന്ത് , ജലീൽ എന്നിവരെ കാപ്പ ചുമത്തി.
*2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 36 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 86 ഗുണ്ടകളെ കാപ്പ ചുമത്തി 48 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു.
മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ ആല വില്ലേജിൽ, കോതപറമ്പ് ദേശത്ത്, വൈപ്പിപാടത്ത് വീട്ടിൽ ഫാരിഷിനെ (36 വയസ്സ്) കാപ്പ ചുമത്തി 6 മാസത്തേക്ക് തടങ്കലിലാക്കി.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എറിയാട് വില്ലേജ്, വൈദ്യർ ജംഗ്ഷൻ ദേശത്ത്, വലിയവീട്ടിൽ ജലീൽ 53 വയസ്സ്, കുറുവിലശ്ശേരി വില്ലേജ്, വലിയപറമ്പ് ദേശത്ത്, അന്തിക്കാട് വീട്ടിൽ അരുൺ പൂപ്പൻ എന്നു വിളിക്കുന്ന അരുൺ 29 വയസ്സ്, നെല്ലായി വില്ലേജ്, കൊളത്തൂർ ദേശത്ത്, തൈവളപ്പിൽ വീട്ടിൽ നിശാന്ത് 24 വയസ്സ് എന്നിവരെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്.
ഫാരിഷിന് കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷനിൽ 2023 ൽ ഒരു അടിപിടി കേസും ആളൂർ പോലിസ് സ്റ്റേഷനിൽ 2025 ൽ യുവാവിനെ തട്ടികൊണ്ട് പോയി പരിക്കേൽപ്പിച്ച് പണവും വാഹനങ്ങളും അപഹരിച്ച കേസും മരട് പോലിസ് സ്റ്റേഷനിൽ 2024 ൽ റോബറി കേസും അടക്കം മയക്കുമരുന്ന് കേസുകളിലും ക്രിമിനൽ കേസിലുമുൾപ്പെടെ 10 ഓളം കേസിലെ പ്രതിയാണ്.
അരുൺ പൂപ്പൻ വലപ്പാട്, കൊരട്ടി, മാള പോലീസ് സ്റ്റേഷനുകളിലായി 3 കവർച്ചാക്കേസുകളിലും, 2 വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും, ഗഞ്ചാവ് ബീഡി വലിച്ച 2 കേസിലും പ്രതിയാണ്.മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ് , സജി എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു
നിശാന്ത് കൊണ്ടോട്ടി, പീച്ചി പോലീസ് സ്റ്റേഷനുകളിൽ ഓരോ കവർച്ചക്കേസിലും, കൊടകര പോലീസ് സ്റ്റേഷനിൽ കള്ളനോട്ടടിച്ച കേസിലും, അടിപിടിക്കേസിലും, നിരേധിത പുകയില ഉത്പന്നങ്ങൾ വിൽപനക്കായി സൂക്ഷിച്ച കേസിലും പ്രതിയാണ് .കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പികെ ദാസ് , എസ് ഐ ജ്യോതിലക്ഷ്മി എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ശ്രീ. B. കൃഷ്ണ കുമാർ IPS നല്കിയ ശുപാർശയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ല കളക്ടർ ശ്രീ. അർജ്ജുൻ പാണ്ഡ്യൻ IAS ആണ് ഫാരിഷിനെ 6 മാസത്തേക്ക് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ ഷാജി, എഎസ് ഐ മാരായ തോമസ്, വിൻസി, സീനിയർ സിവിൽ പോലീസ് ഓഫീസർ സജീഷ് എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു
അരുൺ, നിശാന്ത് , ജലീൽ എന്നിവർക്കെതിരെ തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാർ IPS നല്കിയ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കർ IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ജലീലിനെ കാപ്പ ചുമത്തി നാടു കടത്തിയത് . ജലീലിനെ കാപ്പ ചുമത്തുന്നതിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, സബ്ബ് ഇൻസ്പെക്ടർ രാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിജോ, ഷിജിൽ നാഥ്, ഹോംഗാർഡ് പ്രദീപ് എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസിന്റെ മേൽനോട്ടത്തിൽ ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്.
“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.