20-05-2025 തിയ്യതിയിൽ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനകളിൽ നിന്ന് ചാലക്കുടി മാർക്കറ്റ് റോഡിൽ വെച്ച് വൈകീട്ട് 06.00 മണിക്ക് വിൽപനക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി കൂടപ്പുഴ സ്വദേശി കണക്കശ്ശേരി വീട്ടിൽ സജീവൻ 51 വയസ് എന്നയാളെയും, രാത്രി 07.00 മണിക്ക് പരിയാരം ചൗക്ക സ്വദേശി മാളിയേക്കൽ വീട്ടിൽ ജോണി 56 വയസ് എന്നയാളെയുമാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരിൽ 2 വ്യത്യസ്ഥ കേസുകൾ രജിസ്റ്റർ ചെയ്തു.
ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ്, സി.പി.ഒ പ്രദീപ്, എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.