ഇരിങ്ങാലക്കുട: കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഗവണ്‍മെന്റ് ഓഫീസുകളെ ഒരുമിപ്പിച്ച് മിനി സിവില്‍ സ്റ്റേഷന്‍ ആരംഭിക്കുന്നു. ആലോചനാ യോഗത്തില്‍ പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ.യുടെ അധ്യക്ഷനായിരുന്നു. കാട്ടൂര്‍ പഞ്ചായത്താഫീസ്, വില്ലേജ് ഓഫീസ്, മൃഗാശുപത്രി, റജിസ്ട്രാര്‍ ഓഫീസ്, കൃഷി ഓഫീസ് എന്നിവയാണ് ഈ വിധത്തില്‍ ഒരുമിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. പഞ്ചായത്തിലെ മുപ്പത്തിയെട്ടര സെന്റ് പുറമ്പോക്ക് സ്ഥലത്താണ് പണി തീര്‍ക്കാന്‍ ആലോചിക്കുന്നത്. നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനായി പകരം സ്ഥലം കണ്ടെത്തുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കേണ്ടതെന്ന് തീരുമാനിക്കുന്നതിനുമായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിപുലമായ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയ പറമ്പില്‍, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍, പഞ്ചായത്ത് അസി. സെക്രട്ടരി ഷാജി, കാട്ടൂര്‍ വില്ലേജ് ഓഫീസര്‍ രേഖ, വെറ്റിനറി സര്‍ജന്‍ ഷൈമ, സബ്ബ് റജിസ്ട്രാര്‍ ജുജു, പി.ഡബ്ല്യൂ.ഡി. ബില്‍ഡിങ്ങ്സ് വിഭാഗം അസി. എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ അജിത്ത്കുമാര്‍, അസി. എഞ്ചിനിയര്‍ സ്മിത, ഓവര്‍സിയര്‍ ജിനിമോള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കാട്ടൂരില്‍ ഗവണ്‍മെന്റ് ഓഫീസുകളെ ഒരുമിപ്പിച്ച് മിനി സിവില്‍ സ്റ്റേഷന്‍ വരുന്നു
Advertisement