കത്തീഡ്രൽ കെ.സി.വൈ.എം.ന്റെ റൂബി ജൂബിലിയുടെ ഭാഗമായി, മണപ്പുറം മാകെയർ ഡയഗ്നോസ്റ്റിക്സ് ആൻഡ് പോളിക്ലിനിക് ഇരിങ്ങാലക്കുടയും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച _റാഫ 2K25_ – മഹാ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരിയും കെ.സി.വൈ.എം. ഡയറക്ടറുമായ റെവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യാതിഥിയായി മണപ്പുറം ഫൌണ്ടേഷൻ സി.എസ്.ആർ. ചീഫ്, ശില്പ ട്രീസ സെബാസ്റ്റ്യൻ സന്നിഹിതയായിരുന്നു. 15ൽ പരം വ്യത്യസ്ത ചികിത്സയ്ക്കുള്ള ഡോക്ടർമാർ ഈ ക്യാമ്പിൽ സൗജന്യ സേവനം നിർവഹിച്ചു. കാലത്ത് 8 മണി മുതൽ 2 മണി വരെ സെയ്ൻ്റ് മേരീസ് ഹൈസ്കൂളിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 450ൽ പരം രോഗികൾ പങ്കെടുക്കുകയുണ്ടായി. കെ.സി.വൈ.എം. വർക്കിംഗ് ഡയറക്ടർ ഫാ. ബെൽഫിൻ കോപ്പുള്ളി, കെ.സി.വൈ.എം. പ്രസിഡന്റ് ഗോഡ്സൺ റോയ് നൊട്ടത്ത്, കെ.സി.വൈ.എം. അനിമേറ്റർ ജോസ് മാമ്പിള്ളി, റാഫ 2K25 കോർഡിനേറ്റർ സാൻജോ ഷൈജു കൂരൻ, മാകെയർ പോളിക്ലിനിക്കിലെ ഡോക്ടർസ്, നഴ്സ്മാർ, കെ.സി.വൈ.എം. കുടുംബാംഗങ്ങൾ, എന്നിവരുടെ സാന്നിധ്യം ഉണ്ടായി.