കേരളത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ഇരിങ്ങാലക്കുടയിൽ സർക്കാർ മേഖലയിൽ ഐ.ടി.ഐ, പോളിടെക്‌നിക് എന്നീ സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ
ഒന്നുമില്ല. ഇതുമൂലം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും പട്ടികജാതിക്കാർ ഉൾപ്പെടെയുള്ള സാധാരണ ജനവിഭാഗങ്ങൾക്കും മറ്റു ഇടങ്ങളെ പ്രത്യേകിച്ച് സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരുന്നു.സ്വകാര്യ മേഖലയിലെ കനത്ത ഫീസ് കുടുംബങ്ങൾക്ക് താങ്ങാൻ ആകുന്നില്ല.അതുകൊണ്ട് മണ്ഡലത്തിൽ ഐ.ടി.ഐ , പോളിടെക്‌നിക് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ആരംഭിക്കണമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം കേരള സർക്കാരിനോടും സാങ്കേതിക വിദ്യാഭ്യാസവകുപ്പിനോടും ആവിശ്യപ്പെട്ടു. ദേശീയ എക്സിക്യൂട്ടീവ് കെ.പി രാജേന്ദ്രൻ,
റവന്യൂ മന്ത്രി കെ.രാജൻ, കെ.കെ വത്സരാജ്, ജില്ലാ അസി: സെക്രട്ടറി ടി ആർ രമേഷ് കുമാർ,വി.എസ് സുനിൽകുമാർ, കെ. ശ്രീകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ജി ശിവാനന്ദൻ, ടി.കെ സുധീഷ്, കെ.എസ് ജയ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. 25 അംഗ മണ്ഡലം കമ്മിറ്റിയും മണ്ഡലം സെക്രട്ടറിയായി എൻ.കെ ഉദയപ്രകാശിനെയും അസി സെക്രട്ടറിയായി അഡ്വ: പി.ജെ ജോബിയെയും തിരഞ്ഞെടുത്തു. പ്രസീഡിയത്തിനു വേണ്ടി കെ.എസ് ബൈജുവും സംഘാടക സമിതിക്ക് വേണ്ടി വി.ആർ രമേഷും നന്ദി രേഖപ്പെടുത്തി.രണ്ടുദിവസമായി നടന്ന പ്രതിനിധി സമ്മേളനം സമാപിച്ചു.