Wednesday, May 21, 2025
25.9 C
Irinjālakuda

മൂന്ന് ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച കേസിൽ 3 പേർ റിമാന്റിലേക്ക്

അഷ്ടമിച്ചിറ കോൾക്കുന്ന് അയ്യപ്പ ക്ഷേത്രത്തിന് സമിപമുള്ള ഗോഡൗണിൽ നിന്നും 3 ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച സംഭവത്തിന് കോൾക്കുന്ന് സ്വദേശികളായ പള്ളിയിൽ വീട്ടിൽ ശ്രീചന്ദ് 39 വയസ്, താവാട്ട് വീട്ടിൽ സജയൻ 48 വയസ്, പുല്ലുപറമ്പിൽ വീട്ടിൽ ഗിരീഷ് 42 വയസ് എന്നിവരെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

അഷ്ടമിച്ചിറ കവണപ്പിള്ളി വീട്ടിൽ മുരളീധരൻ 52 വയസ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ഗോഡൗണിലെ പുറക് വശത്തെ ഷീറ്റ് മുറിച്ച് മാറ്റി ഗോഡൗണിലേക്ക് അതിക്രമിച്ച് കയറിയാണ് 21-03-2025 തിയ്യതിക്കും 10-05-2025 തിയ്യക്കും ഇടയിലുള്ള പല ദിവസങ്ങളിലായാണ് ഇവർ മോഷണം നടത്തിയിത്. ഈ സംഭവത്തിന് മുരളീധരന്റെ പരാതിയിൽ 13-05-2025 തിയ്യതി മാള പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലേക്കാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ശ്രീചന്ദ് മാള പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും, അശ്രദ്ധമായി വാഹനമോടിച്ചതിൽ രണ്ട് പേർക്ക് പരിക്കേൽക്കാൻ ഇടയായ കേസിലും, കൊരട്ടി പോലീസ് സ്റ്റേഷനിൽ ഒരു മേഷണക്കേസിലും പ്രതിയാണ്.

ഗിരീഷ് 42 മാള പോലീസ് സ്റ്റേഷനിൽ 4 അടിപിടിക്കേസുകളിൽ പ്രതിയാണ്.

മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ കെ.ആർ. സുധാകരൻ, ഒ.പി. അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണൻ, ദിബീഷ്, ജിജീഷ്, ശ്യാം, വിനോദ്, ജിബിൻ, അഭിലാഷ്, രാഗിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

Hot this week

കാണ്മാനില്ല

പടിയൂർ സ്വദേശിയായ ഈ ഫോട്ടോയിൽ കാണുന്ന കുരുട്ടിക്കാട്ടിൽ മോഹനൻ (70 വയസ്സ്)...

5,63,707/- രൂപയുടെ തട്ടിപ്പ് നടത്തിയ കോഴിക്കോട് വടകര സ്വദേശി റിമാന്റിൽ

രമിത്ത് 35 വയസ്സ്, പടിഞ്ഞാറയിൽ വീട്, ഇടച്ചേരി തലയിൽ ദേശം, ഇടച്ചേരി...

നിര്യാതയായി

മക്കൾ രാധാകൃഷ്ണൻ. ശോഭന. സൗദാമിനി. പരേതരായ വിജയൻ. ഉണ്ണികൃഷ്ണൻ. മരുമക്കൾ വിശാലാക്ഷി. മല്ലിക....

ഇരുപതാം ചരമ വാർഷിക ദിനംആചരിച്ചു

മുൻ ഒല്ലൂർ എംഎൽഎ യും കോൺഗ്രസ്സ് നേതാവും ആയിരുന്ന രാഘവൻ പൊഴേക്കടവിലിൻ്റെ...

റാഫ 2K25 ഉദ്ഘാടനം നിർവഹിച്ചു

കത്തീഡ്രൽ കെ.സി.വൈ.എം.ന്റെ റൂബി ജൂബിലിയുടെ ഭാഗമായി, മണപ്പുറം മാകെയർ ഡയഗ്നോസ്റ്റിക്സ് ആൻഡ്...

Topics

ഇരിങ്ങാലക്കുടയിൽ സർക്കാർ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക സി പി ഐ

കേരളത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ഇരിങ്ങാലക്കുടയിൽ സർക്കാർ മേഖലയിൽ ഐ.ടി.ഐ, പോളിടെക്‌നിക്...

നൃത്ത അദ്ധ്യാപികയായ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് യുവാവ് റിമാന്റിലേക്ക്

അന്നമനടയിൽ പ്രവർത്തിച്ച് വരുന്ന നൃത്ത വിദ്യാലയത്തിലേക്ക് അതിക്രമിച്ച് കയറി നൃത്ത അദ്യാപികയായ...
spot_img

Related Articles

Popular Categories

spot_imgspot_img