ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിൽ വച്ച് നടന്ന ഓൾ കേരള വുമൺസ് ബാഡ്മിന്റൺ ലീഗിൽ എറണാകുളം ഏവനീർ ഏവിയേഷൻസ് ഇരിഞ്ഞാലക്കുട ലയൻസ് ഷട്ടിൽ ക്ലബ്ബിനെ 2-1ന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
പെൺകുട്ടികളുടെ വിഭാഗത്തിൽ ലയൺസ് ഷട്ടിൽ ക്ലബ്ബിലെ മീരാ എസ് നായർ- അപർണ സഖ്യം 15-10,15-5 എന്നാ സ്കോറിന് അവനീർ ഏവിയേഷൻ എറണാകുളത്തെ പരാജയപ്പെടുത്തി ലീഡ് നേടി. 35 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ അവനീർ ഏവിയേഷന്റെ ഹിമ വിവേകാനന്ദൻ – നിള സഖ്യം 15-9,15-12 എന്നാ സ്കോറിന് ലയൺസ് ഷട്ടിൽ ക്ലബ്ബിന്റെ ഷേബ മായശ്രീ സഖ്യത്തെ പരാജയപ്പെടുത്തി ഒപ്പം എത്തി.
നിർണായകമായ 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ വാശിയേറിയ മത്സരത്തിലൂടെ ഏവിയേഷന്റെ മിനി രാജൻ നായർ – വിജയ് ലക്ഷ്മി സഖ്യം 14-15,10-15,15-9 എന്നാ സ്കോറിന് ലയൺ ഷട്ടിൽ ക്ലബ്ബിന്റെ ആശ -ജെസ്സി സഖ്യത്തെ പരാജയപ്പെടുത്തി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
ഇരിഞ്ഞാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ ട്രഷറർ ജോയ് കെ ആന്റണി സമ്മാനങ്ങൾ വിതരണം ചെയ്തു. ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമി സെക്രട്ടറി പീറ്റർ ജോസഫ്, ടൂർണമെന്റ് കൺവീനർ ആൾജോ ജോസഫ്, ശ്രീ അബ്രഹാം പഞ്ഞിക്കാരൻ, എന്നിവർ നേതൃത്വം നൽകി.