ചലച്ചിത്ര ഗാന രചയിതാവും കഥാകൃത്തുമായ ദീപു ആർ. എസ്. രചിച്ച ‘എന്റെ പുഷ്പക വിമാനം ‘ എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം കൊല്ലം കരിങ്ങന്നൂർ കുരീപ്പുഴ വീട്ടിൽ നടന്ന ചടങ്ങിൽ മലയാളത്തിന്റെ പ്രിയ കവി കുരീപ്പുഴ ശ്രീകുമാർ നിർവ്വഹിച്ചു. പുസ്തകത്തിൻ്റെ പ്രതി കവിയും ഗാന രചയിതാവുമായ പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള, കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാര ജേതാവ് മണി കെ ചെന്താപ്പൂർ എന്നിവർ സ്വീകരിച്ചു.