Tuesday, May 20, 2025
23.6 C
Irinjālakuda

പ്രസിദ്ധ ഗുണ്ട തപനെ കാപ്പ ചുമത്തി നാടുകടത്തി

2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 34 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 79 ഗുണ്ടകളെ കാപ്പ ചുമത്തി. 45 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു.

കുപ്രസിദ്ധ ഗുണ്ട വലപ്പാട് കരയാമുട്ടം ദേശത്ത് കണക്കാട്ട് വീട്ടിൽ തപൻ എന്നയാളെയാണ് (42 വയസ്സ്) കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. രണ്ട് വ്യാജ മദ്യ വില്‍പ്പന കേസ്സുകളിലും, MDMA വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച 2 കേസ്സുകളിലും പ്രതിയാണ്.

തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കര്‍ IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രമേഷ്, സബ്ബ് ഇൻസ്പെക്ടർ ഹരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുബി, ആഷിക് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐ പി എസിന്റെ മേൽനോട്ടത്തിൽ ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്

Hot this week

ഇരുപതാം ചരമ വാർഷിക ദിനംആചരിച്ചു

മുൻ ഒല്ലൂർ എംഎൽഎ യും കോൺഗ്രസ്സ് നേതാവും ആയിരുന്ന രാഘവൻ പൊഴേക്കടവിലിൻ്റെ...

റാഫ 2K25 ഉദ്ഘാടനം നിർവഹിച്ചു

കത്തീഡ്രൽ കെ.സി.വൈ.എം.ന്റെ റൂബി ജൂബിലിയുടെ ഭാഗമായി, മണപ്പുറം മാകെയർ ഡയഗ്നോസ്റ്റിക്സ് ആൻഡ്...

ഇരിങ്ങാലക്കുടയിൽ സർക്കാർ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക സി പി ഐ

കേരളത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ഇരിങ്ങാലക്കുടയിൽ സർക്കാർ മേഖലയിൽ ഐ.ടി.ഐ, പോളിടെക്‌നിക്...

മൂന്ന് ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച കേസിൽ 3 പേർ റിമാന്റിലേക്ക്

അഷ്ടമിച്ചിറ കോൾക്കുന്ന് അയ്യപ്പ ക്ഷേത്രത്തിന് സമിപമുള്ള ഗോഡൗണിൽ നിന്നും 3 ലക്ഷം...

Topics

നൃത്ത അദ്ധ്യാപികയായ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് യുവാവ് റിമാന്റിലേക്ക്

അന്നമനടയിൽ പ്രവർത്തിച്ച് വരുന്ന നൃത്ത വിദ്യാലയത്തിലേക്ക് അതിക്രമിച്ച് കയറി നൃത്ത അദ്യാപികയായ...

യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബന്ധു റിമാന്റിലേക്ക്

ഏങ്ങണ്ടിയൂർ മണപ്പാട് സ്വദേശി മോങ്ങാടി വീട്ടിൽ സജിത 38 വയസ് എന്നവരെ...

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള ലൈംഗീകാതിക്രമം : മദ്രസാധ്യാപകന് 5 വർഷം കഠിനതടവും പിഴയും

ബാലികക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിയ്ക്ക് 5 വർഷം കഠിനതടവും അമ്പതിനായിരം...
spot_img

Related Articles

Popular Categories

spot_imgspot_img