വെസ്റ്റ് ബംഗാൾ സ്വദേശിയായ ബുദ്ദദേവ് ഗൊറോയ് 39 വയസ് എന്നയാളെ പണം ചോദിച്ചത് കൊടുക്കാത്തിലുള്ള വൈരാഗ്യത്താൽ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിനാണ് അഴീക്കോട് മേനോൻ ബസാർ സ്വദേശി വട്ടപറമ്പിൽ വീട്ടിൽ വിപിൻ 40 വയസ് എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ബുദ്ദദേവ് ഗൊറോയ് വള്ളത്തിൽ പണിക്ക് പോയിരുന്ന സമയത്ത് വിപിനെ പരിചയമുണ്ടായിരുന്നു. ആ പരിചയം വെച്ച് വിപിൻ പണം കടം ചോദിച്ചപ്പോൾ കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് 15-05-2025 തിയ്യതി രാത്രി 08.00 മണിക്ക് കൊടുങ്ങല്ലൂർ മഞ്ഞളിപ്പള്ളി പാലത്തിന് സമീപം വെച്ചാണ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ സംഭവത്തിന് 16-05-2025 തിയ്യതി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് പ്രകാരം FIR രജിസ്റ്റർ ചെയ്തിരുന്നു. നടപടിക്രങ്ങൾക്ക് ശേഷം വിപിനിനെ കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.
വിപിൻ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കസിലും, ഒരു വീടുകയറി ആക്രമണം നടത്തിയ കേസിലും പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സാലിം, പ്രൊബേഷൻ എസ് ഐ വൈഷ്ണവ്, സബ് ഇൻസ്പെക്ടർ പ്രീജു, സിവിൽ പോലീസ് ഓഫീസർമാരായ ജിജോ ജോസഫ്, ഗോപകുമാർ, ഡ്രൈവർ സി പി ഓ അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.