പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയ കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക്.
ഇരിങ്ങാലക്കുട : നന്തിക്കര സ്വദേശികളായ തേവർമഠത്തിൽ വീട്ടിൽ ഗോപകുമാർ 34 വയസ്, കിഴുത്താണി വീട്ടിൽ അബിജിത്ത് 26 വയസ് എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തത്.
ഇന്ന് 17-05-2025 തിയ്യതി പുലർച്ചെ 01.00 മണിക്ക് ഇരിങ്ങാലക്കുട ശ്രീ കൂടൽ മാണിക്യം ക്ഷേത്രത്തിലെ കോമ്പൗണ്ടിനകത്ത് കിഴക്കേനടയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് വലിയവിളക്ക് എഴുന്നള്ളിപ്പ് നടക്കവേ പ്രതികൾ മേളക്കാരെയും, ഭക്തജനങ്ങളെയും ശല്യം ചെയ്യുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഉമേഷ് കൃഷ്ണൻ, മാള പോലീസ് സ്റ്റേഷനിലെ ഹരികൃഷ്ണൻ എന്നിവർ ചേർന്ന് പ്രതികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്താലാണ് ഇവർ പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയത്. ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പോലീസുദ്ദ്യോഗസ്ഥർ കൂടി എത്തിയാണ് പ്രതികളെ മതിയായ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയത്. തുടർന്ന് പ്രതികൾക്കെതിരെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
അബിജിത്ത് കൊടകര പോലീസ് സ്റ്റേഷനിൽ 2021 ൽ ഒരു വധശ്രമക്കേസിലും, പുതുക്കാട് പോലീസ് സ്റ്റേഷനിൽ 2025 ൽ ഒരു അടിപിടിക്കേസിലും പ്രതിയാണ്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജിജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഫ്രെഡി റോയ്, ഷിബു വാസു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.