ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തണം : മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട : റെയിൽവേ സ്റ്റേഷനെ അമൃത പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കണമെന്നും. മൂന്നു പതിറ്റാണ്ടുകളായി രാജ്യത്ത് റെയിൽവേ വകുപ്പ് ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ ഇരിങ്ങാലക്കുടയോട് കാണിച്ചു കൊണ്ടിരിക്കുന്ന അവഗണന ജനങ്ങൾ മനസ്സിലാക്കി പോകണമെന്നും സിപിഎം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ സമീപം ജനപ്രതിനിധികളുടെ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ ജോർജോ അധ്യക്ഷത വഹിച്ചു.
റെയിൽവേ സ്റ്റേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുക. ട്രെയിനുകളുടെ നിർത്തിയ സ്റ്റോപ്പുകൾ പുനസ്ഥാപിക്കുക. എക്സ്പ്രസ്സ് ട്രെയിനുകൾക്ക് പുതിയതായി സ്റ്റോപ്പ് അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിപിഎം നേതൃത്വത്തിൽ ജനപ്രതിനിധികളുടെ ധർണ നടത്തിയത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി കെ ഡേവിസ് മാസ്റ്റർ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതബാലൻ. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റലപ്പിള്ളി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്. അഡ്വ.കെ ആർ വിജയ. വി എ മനോജ് കുമാർ. കർഷക സംഘം ഏരിയ സെക്രട്ടറി ടി ജി ശങ്കരനാരായണൻ. ആളൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ യുകെ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Video : https://www.facebook.com/irinjalakudanews/videos/579196351376710