ബൈപ്പാസ് കുപ്പികഴുത്തില്‍ നിര്‍മ്മാണം : കൗണ്‍സിലിനെ അറിയിക്കാതെ ഉദ്യോഗസ്ഥര്‍

1109

ഇരിങ്ങാലക്കുട : നഗരത്തിലെ ഗതാഗത കുരിക്കിന് ശ്വാശത പരിഹാരമായി 22 വര്‍ഷത്തേ കാത്തിരിപ്പിന് ശേഷം കുപ്പികഴുത്ത് നിലനിര്‍ത്തി തുറന്ന് നല്‍കിയ ബൈപ്പാസ് റോഡില്‍ വിവാദ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.വെള്ളിയാഴ്ച്ച ചേര്‍ന്ന അടിയന്തിര കൗണ്‍സിലാണ് ഇടത്പക്ഷ കൗണ്‍സിലര്‍മാര്‍ വിഷയം ചര്‍ച്ചയായത്.ഹൈകോടതിയില്‍ നിന്നും നിര്‍മ്മാണം തുടങ്ങുന്നതിനുള്ള വിധി നേടിയാണ് സ്വകാര്യ വ്യക്തി നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.വിധിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നിര്‍മ്മാണത്തിനുള്ള അനുമതി നല്‍കിയെങ്കില്ലും കൗണ്‍സിലിനെയോ ചെയര്‍പേഴ്‌നേയെ വിവരം ധരിപ്പിച്ചിരുന്നില്ല.ഇത്രയും വിവാദമായ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കുന്നതിന് മുന്‍പായി കൗണ്‍സിലിനേ അറിയിക്കാതിരുത് ഗുരുതരമായ ഉദ്യോഗസ്ഥ വീഴ്ച്ചയായി യോഗം വിലയിരുത്തി.ബൈപ്പാസിന്റെ കുപ്പികഴുത്ത് പ്രദേശത്തുള്ള ഈ നിര്‍മ്മാണം വന്നാല്‍ ഭാവിയില്‍ ഒരു തരത്തിലും ബൈപ്പാസ് റോഡിന്റെ കുപ്പികഴുത്ത് നിവര്‍ത്തുന്നതിനേ വികസനം നടപ്പാക്കുന്നതിനേ കഴിയാതെ വരും.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയും സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ നഗരസഭ കൈകൊള്ളണമെന്ന് ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒറ്റകെട്ടായി ആവശ്യപ്പെട്ടു.തുടര്‍ന്ന് പ്രസ്തുത സ്ഥലം ഏറ്റെടുക്കുന്നതിന് കൗണ്‍സില്‍ യോഗം തീരുമാനിച്ചതായും ഇതിന് വേണ്ട നടപടിക്രമങ്ങള്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തുന്നതിനും ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ യോഗത്തേ അറിയിച്ചു.

Advertisement